കീഴടങ്ങി 15 ദിവസത്തിനുള്ളിൽ ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ

bilkis

സുപ്രിം കോടതിയുടെ ഉത്തരവിനെ തുടർന്ന് ജയിലിലെത്തി കീഴടങ്ങിയ ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് 15 ദിവസത്തിനുള്ളിൽ പരോൾ. ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രദീപ് മോദിയക്കാണ് പരോൾ അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പരോൾ

ഭാര്യാപിതാവിന്റെ മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ അഞ്ച് ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആർ മെൻഗ്‌ദേയാണ് ഇയാളുടെ പരോൾ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോദിയ ആവശ്യപ്പെട്ടത്

പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് ജയിൽ അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. കോടതി നിർദേശം അനുസരിച്ച് സമയത്ത് ജയിലിൽ തിരികെ എത്തിയെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
 

Share this story