ബിൽകീസ് ബാനു കേസ്: കീടങ്ങാൻ സമയം വേണമെന്ന പ്രതികളുടെ ഹർജി തള്ളി, ഉടൻ കീഴടങ്ങണം

bilkis

ബിൽകീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതിയുടെ കർശന നിർദേശം. സമയം നീട്ടി നൽകണമെന്ന ഹർജി തള്ളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്

കേസിലെ പ്രതികൾ കീടങ്ങാൻ സമയം തേടിക്കൊണ്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് തന്നെയാണ് ഹർജികൾ പരിഗണിച്ചത്. തിമിര ശസ്ത്രക്രിയ, വിളവെടുപ്പ് സമയം, മാതാപിതാക്കളെ പരിചരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മൂന്ന് പ്രതികൾ കീഴടങ്ങാൻ സാവകാശം തേടി കോടതിയെ സമീപിച്ചത്.
 

Share this story