ബിൽകീസ് ബാനു കേസിലെ പ്രതികൾക്ക് പരോൾ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി

bilkis

ബിൽകീസ് ബാനു കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. രണ്ട് പേരാണ് പൂജയിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

ഹർജി പരിഗണിച്ച ജഡ്ജി അതൃപ്തി അറിയിച്ചതോടെ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകർ അറിയിയിക്കുകയായിരുന്നു. മിതേഷ് ഭട്ട്, ശൈലേഷ് ഭട്ട് എന്നിവരാണ് പരോൾ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്

ഹർജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോൾ നൽകാനാകില്ലെന്ന് വാക്കാൽ അറിയിച്ചു. ഇതോടെയാണ് ഹർജി പിൻവലിച്ചത്. ആദ്യമായാണ് ബിൽകീസ് ബാനു കേസിലെ പ്രതികൾക്ക് പരോൾ നിഷേധിക്കുന്നത്.
 

Share this story