ബിൽക്കീസ് ബാനു കേസ്: ഒരു പ്രതിക്ക് കൂടി പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

bilkis

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. മാർച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രമേശ് ചന്ദാനക്കാണ് പരോൾ അനുവദിച്ചത്

പത്ത് ദവിസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് രമേശ് ചന്ദാന പരോളിന് അപേക്ഷ നൽകിയത്. സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് ജനുവരി 21നാണ് പ്രതികൾ കീഴടങ്ങിയത്

ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ 11 വരെ പ്രദീപ് മോദിയ എന്ന പ്രതിക്ക് പരോൾ അനുവദിച്ചിരുന്നു.
 

Share this story