ബിൽക്കീസ് ബാനു കേസ്: ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി

bilkis

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിക്കുക. വിഷയം അടിയന്തരമായി കേൾക്കണമെന്നും വിഷയം നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേട്ടിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. 

2022 ആഗസ്റ്റ് 16നാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. 15 വർഷം ജയിലിൽ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ മോചനം.
 

Share this story