മൂന്നാം തവണയും അധികാരം ഉറപ്പെന്ന് ബിജെപി; സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി. ഇതിനായി രാഷ്ട്രപതി ഭവൻ അലങ്കാര പുഷ്പങ്ങളുടെ ടെൻഡർ ക്ഷണിച്ചു. മെയ് 28ന് ക്ഷണിച്ച ടെൻഡർ ഇന്ന് തുറന്ന് പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഓർഡർ പ്രകാരം പുഷ്പങ്ങൾ നൽകണമെന്നതാണ് ആവശ്യം. 

സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തന്നെയാകും നടക്കുക. നേരത്തെ പുറത്ത് നടത്താൻ ആലോചിച്ചിരുന്നുവെങ്കിലും ഡൽഹിയിലെ കനത്ത ചൂട് കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനിൽ തന്നെ മതിയെന്ന ആലോചനയിലാണ്. ജൂൺ ഒമ്പതിനാകും സത്യപ്രതിജ്ഞ നടക്കുക.

സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ കർതവ്യപഥിൽ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളും ആഘോഷങ്ങളും നടത്താനാണ് ആലോചന. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രദർശനം എന്ന നിലയിൽ നടക്കുന്ന പരിപാടിയിൽ വൈദ്യുതി ദീപാലങ്കാരം അടക്കം ഒരുക്കും.
 

Share this story