രാജി ആവശ്യപ്പെട്ട് ബിജെപി; കെജ്രിവാളിന് പകരമാര് എന്നതിൽ വ്യക്തതയില്ലാതെ ആംആദ്മി പാർട്ടി

kejriwal

മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കെജ്രിവാളിന്റെ രാജി ആവശ്യപ്പെടാനുള്ള നീക്കം ബിജെപി ആരംഭിച്ചിട്ടുണ്ട്. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. 

സംസ്ഥാന ഭരണസംവിധാനം തകർന്നുവെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം കെജ്രിവാളിന് പകരം ആരെ മുഖ്യമന്ത്രി ആക്കുമെന്ന കാര്യത്തിൽ ആം ആദ്മി പാർട്ടിയിൽ അവ്യക്തത തുടരുകയാണ്. കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ നിലപാട് നേതാക്കൾ തേടിയിട്ടുണ്ട്. 

മന്ത്രിമാരായ അതിഷഇ മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും ഉയർന്നുകേൾക്കുന്നുണ്ട്. കെജ്രിവാളിനോട് രാജിവെക്കാൻ നിർദേശം നൽകണമെന്ന് ലഫ്. ഗവർണറോട് ബിജെപി ആവശ്യപ്പെട്ടു.
 

Share this story