രാജ്യവിരുദ്ധ മുസ്ലീങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ട, ദേശീയ മുസ്ലീങ്ങൾ വോട്ട് ചെയ്യും: കെഎസ് ഈശ്വരപ്പ
Tue, 2 May 2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യവിരുദ്ധരായ മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ. ദേശീയ മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും. ജഗദീഷ് ഷെട്ടറുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു. ഷെട്ടർ ഇല്ലെങ്കിലും ബിജെപി വിജയിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ എടുത്ത തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിർബന്ധിച്ചിട്ടില്ല. മകൻ കാന്തേഷിന് സീറ്റ് നൽകാത്തതതിൽ വിഷമമില്ല. ബിജെപി എന്ത് പദവി തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു