ഇവിഎം പരാമർശം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി

rahul

രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. വോട്ടിംഗ് മെഷീനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രാഹുൽ നടത്തിയ പരാമർശത്തിലാണ് പരാതി. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ മഹാറാലിയിലാണ് രാഹുലിന്റെ പരാമർശം വന്നത്

ഇവിഎം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അധിക്ഷേപകരമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ബിജെപി ആരോപിച്ചു.  

തെരഞ്ഞെടുപ്പ് കമ്മീഷനിൽ കേന്ദ്രസർക്കാരിന്റെ സ്വന്തക്കാരാണ് ഉള്ളതെന്നും ഇവിഎം കൂടാതെ അവർക്ക് ജയിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
 

Share this story