കര്‍ണാടകയില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത്; പുതുമുഖങ്ങള്‍ 52, ഡോക്ടര്‍മാര്‍ 8, പിഎച്ച്ഡിക്കാര്‍ 31

BJP

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കി. ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും എസ്സിയില്‍ നിന്ന് 30 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 16 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ 8 ഡോക്ടര്‍മാരും സാമൂഹിക പ്രവര്‍ത്തകരും സ്ത്രീകളും മത്സരരംഗത്തുണ്ട്. വിരമിച്ച ഐഎഎസ്- ഐപിഎസുകാര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 

ബിജെപിയുടെ ആദ്യഘട്ട പട്ടികയില്‍ 31 പിഎച്ച്ഡിക്കാരും 31 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിക്ക് അത്താണി ടിക്കറ്റ് നഷ്ടമായി. അതേസമയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗ്ഗാവ് മണ്ഡലത്തില്‍ മത്സരിക്കും. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മന്‍സുഖ് മാണ്ഡവ്യ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്.


 

Share this story