ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

kejriwal

ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ലഫ്റ്റനന്റ് ഗവർണർക്ക് കത്ത് നൽകി. വിഷയത്തിൽ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. 

കെജ്രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മദ്യനയക്കേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡിയുടെ വാദം. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ ഇന്നലെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി

ഇതിനിടെ മദ്യനയക്കേസിൽ കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരെ ബന്ധപ്പെട്ടതെന്ന് കെജ്രിവാൾ പറഞ്ഞതായി ഇ ഡി ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു.
 

Share this story