ബിജെപി നേതാവും ബിഹാർ മുൻ മന്ത്രിയുമായ സുശീൽ കുമാർ മോദി അന്തരിച്ചു

sushil

ബിഹാറിലെ ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 72 വയസായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും രോഗബാധിതനായതോടെ വിട്ടുനിൽക്കുകയായിരുന്നു

കോട്ടയം സ്വദേശിയായ ജെസി ജോർജാണ് ഭാര്യ. ബിഹാറിലെ ബിജെപിയുടെ മുൻനിര നേതാവായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നിൽക്കെയാണ് അർബുദം സ്ഥിരീകരിക്കുന്നത്.

നാല് സഭകളിലും അംഗമായ നേതാവെന്ന നേട്ടത്തിന് ഉടമയാണ് സുശീൽ കുമാർ മോദി. 2005-13 കാലത്തും 2017-20 കാലത്തും ബിഹാറിലെ ഉപമുഖ്യമന്ത്രിയായിരുന്നു
 

Share this story