ലൈംഗികാതിക്രമ പരാതി: ബിജെപി നേതാവ് ദേവരാജ ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തു

ലൈംഗികാതിക്രമ പരാതിയിൽ കർണാടക ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ദേവരാജ ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഡി ഈ ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവ് ഏൽപ്പിച്ചത് ദേവരാജ ഗൗഡയെയാണ്

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് ദേവരാജ ഗൗഡ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഗൗഡക്കെതിരെ ലൈംഗികാതിക്ര പരാതിയുമായി ഒരു സ്ത്രീ രംഗത്തുവരികയായിരുന്നു.
 

Share this story