ബിജെപി നേതാവ് രാജിവെച്ച് കോൺഗ്രസിൽ; ഇനിയും നേതാക്കൾ വരുമെന്ന് ഡി കെ ശിവകുമാർ

dk

ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായിയായ എച്ച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നു. സീറ്റ് കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കിയാണ് ചിക്കമംഗളൂരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ കോൺഗ്രസിൽ ചേർന്നത്. ബിജെപിയിലെ പല നേതാക്കളും ഇനിയും കോൺഗ്രസിലേക്ക് വരുമെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു

ചിക്കമംഗളൂരുവിൽ മാത്രം 13 ബിജെപി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു. രണ്ടാംനിരയിലുള്ള പല നേതാക്കളെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. ബിജെപി വലിയ നേതാക്കളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ബൂത്തുതലം വരെയുള്ള നേതാക്കളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി ഡികെ ശിവകുമാർ പറഞ്ഞു.
 

Share this story