എച്ച് ഡി കുമാരസ്വാമിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്.

kumaraswami

കർണാടകയിൽ ലീഡ് നില മാറി മറിയുന്നതിനിടെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡി ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. 118 സീറ്റുകളിൽ കോൺഗ്രസ് ലീഡ് തുടരുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. 

അതേസമയം സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കോൺഗ്രസിലെ എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി നേരത്തെ പ്രതികരിച്ചിരന്നു. ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ലെന്നും ഇന്ന് രാവിലെ കുമാരസ്വാമി പറഞ്ഞിരുന്നു.
 

Share this story