അസാധാരണ നീക്കവുമായി ബിജെപി; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണ് നോട്ടീസ് നൽകിയത്. അതേസമയം ഭീഷണി വിലപ്പോകില്ലെന്നും രാഹുലിനെതിരെ എത്രയോ കേസുകൾ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു
ഇതിനിടെ തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് സ്പീക്കർ ഓം ബിർള ആവർത്തിച്ചു. രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകാനായിരുന്നു നീക്കമെങ്കിലും പാർലമെന്റ് അംഗത്വം റദ്ദാക്കാനും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്
ബജറ്റ് ചർച്ചയിൽ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു, മുൻകൂട്ടി അറിയിക്കാതെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ എപ്സ്റ്റീൻ ഫയൽ ആരോപണം ഉയർത്തി തുടങ്ങിയവയാണ് ആക്ഷേപം.
