വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകിയേക്കില്ല; സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായേക്കും

varun

വരുൺ ഗാന്ധിക്ക് മത്സരിക്കാൻ ബിജെപി ഇത്തവണ സീറ്റ് നൽകിയേക്കില്ലന്ന് സൂചന. സീറ്റ് നിഷേധിക്കപ്പെട്ടാൽ വരുൺ ഗാന്ധി യുപിയിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്. യോഗി ആദിത്യനാഥിനെതിരായ വിമർശനവും കർഷക സമരത്തെ പിന്തുണച്ചതുമാണ് ബിജെപി നേതൃത്വം വരുണിനെതിരെയായത്

വരുണിനെ എസ് പി ടിക്കറ്റിൽ മത്സരിപ്പിക്കാൻ ഒരുക്കമാണെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിലിബിത്ത് മണ്ഡലത്തിൽ എസ് പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ പിലിബിത്തിൽ നിന്നുള്ള എംപിയാണ് വരുൺ ഗാന്ധി

യുപിയിലെ 51 മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പിലിബിത്ത്, സുൽത്താൻപൂർ, കൈസർഗഞ്ച്, മെയിൻപുരി തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരുണിന്റെ അമ്മ മനേക ഗാന്ധി സുൽത്താൻപൂരിൽ നിന്ന് വീണ്ടും മത്സരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
 

Share this story