ബംഗളൂരുവിൽ 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ

prashanth

ബംഗളൂരുവിൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവൻഗിരി ചന്നാഗിരി എംഎൽഎയും കർണാടക സോപ്‌സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറാണ് പിടിയിലായത്. ലോകായുക്തയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. മൈസൂർ സാൻഡൽ സോപ്‌സ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ്

ഐഎഎസ് ഓഫീസറായ പ്രശാന്ത് കുമാർ ബംഗളൂരു കോർപറേഷൻ കുടിവെള്ളവിതരണ വിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോൺട്രാക്ടറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സോപ്പും ഡിറ്റർജന്റും നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 

81 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
 

Share this story