ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്; സഖ്യം സിപിഎമ്മിന് തിരിച്ചടിയായി

bjp

ത്രിപുരയിൽ തുടർച്ചയായ രണ്ടാം തവണയും ബിജെപി അധികാരത്തിലേക്ക്. കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സിപിഎമ്മിന് നേട്ടമുണ്ടാക്കാനായില്ല. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങി തിപ്ര മോത പാർട്ടി ശക്തി തെളിയിക്കുകയും ചെയ്തു

34 സീറ്റുകളിലാണ് ബിജെപി വിജയമുറപ്പിച്ചത്. സിപിഎം സഖ്യത്തിന് 14 സീറ്റുകളിൽ വിജയമുറപ്പിക്കാനായപ്പോൾ തിപ്ര മോത പാർട്ടി 12 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇത്തവണ 17 സീറ്റുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്കായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതാണ് സിപിഎമ്മിന് സീറ്റുകൾ കുറയാൻ കാരണം

കഴിഞ്ഞ തവണ 16 സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. തിപ്ര മോത പാർട്ടി ശക്തി തെളിയിച്ചെങ്കിലും ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ സഖ്യമുണ്ടാക്കി ഭരണത്തിൽ പങ്കാളിയാകാമെന്ന പ്രതീക്ഷ നിലച്ചു.
 

Share this story