അസമിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രി നന്ദിത ഗോർലോസ കോൺഗ്രസിൽ ചേർന്നു
Mar 23, 2026, 10:11 IST
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അസമിൽ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. മന്ത്രി നന്ദിത ഗോർലോസ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ ദിമ ഹസാവു ജില്ലയിലെ ഹാഫ്‌ലോംഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി അവർ മത്സരിക്കും
അസമിലെ കായിക യുവജനക്ഷേമ മന്ത്രിയായിരുന്നു നന്ദിത. നേരത്തെ ഈ മണ്ഡലത്തിൽ കോൺഗ്രസ് നിർമൽ ലാങ്താസയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നന്ദിതയുടെ വരവോടെ നിർമൽ സ്വയം മാറിക്കൊടുക്കുകയായിരുന്നു. രൂപാലി ലാങ്താസയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി
പിസിസി ജനറൽ സെക്രട്ടറി കൂടിയായ നിർമൽ ലാങ്താസുടെ സാന്നിധ്യത്തിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ മന്ത്രി രാജിവെച്ച് പാർട്ടിയിൽ ചേർന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
