ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ വരും; ജെ പി നഡ്ഡ മോദി മന്ത്രിസഭയിലേയ്ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ മന്ത്രികുമെന്ന് റിപ്പോര്‍ട്ട്. 2014ൽ മോദിയുടെ ആദ്യ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച നഡ്ഡ 2020ല്‍ അമിത് ഷാ മന്ത്രിയായപ്പോഴാണ് ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. ജെ പി നഡ്ഡ മന്ത്രിസ്ഥാനത്തേയ്ക്ക് വരുന്നതോടെ പുതിയ അധ്യക്ഷൻ വരും.

അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ രാംമേഘ് വാള്‍ തുടങ്ങിയവര്‍ മൂന്നാം മോദി മന്ത്രിസഭയിലും തുടരുമെന്നും ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരാകും.

Share this story