അധികാരമുറപ്പിക്കാൻ ബിജെപി; മോദി ചന്ദ്രബാബു നായിഡുവിനെ വിളിച്ചു, നൽകിയത് വൻ വാഗ്ദാനം

naidu

പ്രതീക്ഷകളാകെ തെറ്റിച്ച് ഇന്ത്യ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതോടെ മൂന്നാം വട്ടവും ഏതുവിധേനയും അധികാരമുറപ്പിക്കാനുള്ള നീക്കമാരംഭിച്ച് ബിജെപി. തെലുങ്ക് ദേശം പാർട്ടിയെ എൻഡിഎയിൽ തന്നെ നിലനിർത്തുന്നതിനായി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണിൽ ബന്ധപ്പെട്ടു. 

ഇരുവരോടും എൻഡിഎയിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് നായിഡു പറഞ്ഞത്. കൂടെ നിൽക്കുന്നതിന് എൻഡിഎയുടെ കൺവീനർ സ്ഥാനം അടക്കം ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ സഖ്യം മികച്ച മുന്നേറ്റമുണ്ടാക്കിയതോടെ നായിഡു മറുകണ്ടം ചാടാതിരിക്കാനാണ് കൺവീനർ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം ഇന്ത്യ സഖ്യവും ചന്ദ്രബാബു നായിഡുവിനെ കൂടെകൂട്ടാനുള്ള ശ്രമം ആരംഭിച്ചു. സിപിഎം ജനറൽ സെക്രട്ടറി ചന്ദ്രബാബു നായിഡുവമായി സംസാരിച്ചു. നിതീഷ് കുമാറുമായും ഇന്ത്യ സഖ്യം ചർച്ച നടത്തുന്നുണ്ട്.
 

Share this story