ഭരണഘടനയെയും സംവരണത്തെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്: ലാലു പ്രസാദ് യാദവ്

Lalu

സംവരണ ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടന പറയുന്ന സംവരണത്തിന് ബിജെപി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്നും ലാലു പറഞ്ഞു

ഭാര്യ റാബ്‌റി ദേവി എംഎൽസി ആയി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോഴാണ് ലാലു മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെക്കാലമായി പൊതുരംഗത്ത് നിന്ന് ലാലു മാറി നിൽക്കുകയാണ്

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യത്തിന് അനുകൂലമാകും. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും ലാലു പറഞ്ഞു.
 

Share this story