ബിജെപി-ജെജെപി അഭിപ്രായ ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവെച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ രാജിവെച്ചു. സർക്കാരിൽ ബിജെപി-ജനനായക് ജനത പാർട്ടി സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ഖട്ടാർ രാജ് ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ്  ഇരു പാർട്ടികളും തമ്മിലുള്ള തർക്കത്തിലേക്കും തുടർന്ന് ഖട്ടാറിന്റെ രാജിയിലേക്കും നയിച്ചത്. ജെജപി നേതാവ് ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസം ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കമാണ് ഖട്ടാർ നടത്തുന്നതെന്നാണ് വിവരം. ബിജെപി എംഎൽഎമാരുടെയും സർക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎൽഎമാരുടെയും യോഗം ഖട്ടാർ വിളിച്ചതായും വിവരമുണ്ട്.
 

Share this story