ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്; പ്രഖ്യാപനം 160 മണ്ഡലങ്ങളിൽ

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ബിജെപി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു

പുലർച്ചെ വരെ നീണ്ട യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.
 

Share this story