പഞ്ചാബിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; ആറ് പേർക്ക് പരുക്കേറ്റു

blast

പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം. ആറ്  പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഏറ്റവും തിരക്കുല്‌ള ഹെറിറ്റേജ് സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്

സ്‌ഫോടന സ്ഥലത്തുള്ള ഒരു റസ്‌റ്റോറന്റിന്റെ ജനൽച്ചില്ലുകൾ തകർന്നു. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story