മണിപ്പൂരിൽ കാണാതായ 4 യുവാക്കളിൽ 3 പേരുടെ മൃതദേഹം കണ്ടെത്തി

Death

ഇംഫാൽ: മണിപ്പൂരിൽ കാണാതായ നാലു യുവാക്കളിൽ മൂന്നു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചുരാചന്ദ്പുർ ജില്ലയിലാണ് സംഭവം. വിറകു ശേഖരിക്കുന്നതിനായി കാട്ടിനുള്ളിലേക്കും പോയ യുവാക്കളെ ബുധനാഴ്ചയാണ് കാണാതായത്.

‌ഇബോംച സിങ്(51), ആനന്ദ് സിങ്(20), റോമൻ സിങ് (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവരുടെ കൂട്ടത്തിലുള്ള ധാരാ സിങ്ങിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Share this story