ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചതായി റിപ്പോർട്ട്

poonam

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്ന നടി ഇന്ന് രാവിലെ മരിച്ചതായി താരത്തിന്റെ മാനേജറാണ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അറിയിച്ചത്

ഈ പ്രഭാതം വളരെ ബുദ്ധിമുട്ടിയേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ നഷ്ടപ്പെട്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. ബന്ധപ്പെടുന്ന ഓരോ വ്യക്തിയോടും ശുദ്ധമായ സ്‌നേഹത്തോടെയും ദയയോടും കൂടിയാണ് അവൾ പെരുമാറിയിരുന്നത്. ഇത് വേദനയുടെ സമയമാണ്. അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർഥിക്കുന്നു എന്നാണ് കുറിപ്പ്

അതേസമയം താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പ്രചാരണവുമുണ്ട്. 2013ൽ നഷ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ സിനിമയിൽ എത്തുന്നത്. കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും വിവാദങ്ങളും അകപ്പെട്ട താരമായിരുന്നു അവർ. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകൾക്ക് മുന്നിലെത്തും ഇന്ന് ഇവർ പറഞ്ഞത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
 

Share this story