ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ
Nov 24, 2025, 14:59 IST
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89ാം വയസിലാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. അടുത്തിടെ ധർമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര അറിയപ്പെടുന്നത്. ഇക്കിസ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരടക്കം ആറ് മക്കളുണ്ട്
ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 300ലധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ ഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച റെക്കോർഡും ധർമേന്ദ്രയുടെ പേരിലാണ്.
