ഡൽഹിയിലെ മൂന്ന് സ്‌കൂളുകളിൽ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

bomb

ഡൽഹിയിലെ മൂന്ന് സ്‌കൂളുകളിൽ ബോംബ് ഭീഷണി. സംഭവത്തിന് പിന്നാലെ സ്‌കൂളുകൾ ബോംബ് സ്‌ക്വാഡ് ഒഴിപ്പിച്ചു. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി എത്തിയത്

ഇ മെയിൽ സന്ദേശം വഴിയായിരുന്നു ഭീഷണി. സ്‌കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു. പിന്നാലെ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

ബോംബ് സ്‌ക്വാഡ് എത്തി സ്‌കൂൾ ഒഴിപ്പിക്കുകയും പരിസോധന നടത്തുകയും ചെയ്യുകയാണ്. ഇതുവരെ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല
 

Share this story