വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; കരൂർ ദുരന്തത്തിൽ മൗനം തുടർന്ന് താരം

vijay

തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉയർന്നത്. പിന്നാലെ ബോംബ് സ്‌ക്വാഡ് വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കരൂർ ദുരന്തത്തിന് പിന്നാലെയാണ് ബോംബ് ഭീഷണി ഉയർന്നത്. 

അതേസമയം കരൂർ ദുരന്തത്തിൽ വിജയ് മൗനം തുടരുകയാണ്. കൺമുന്നിൽ ആൾക്കൂട്ടം പിടഞ്ഞുവീണ് മരിക്കുന്നത് കണ്ടിട്ടും അതിവേഗം ചെന്നൈയിലേക്ക് മടങ്ങിയ താരത്തിന്റെ നടപടി വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് കരൂരിൽ മരിച്ചത്

അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകുമെന്ന് വിജയ് അറിയിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്നും വിജയ് വ്യക്തമാക്കി.
 

Tags

Share this story