കടമെടുപ്പ് പരിധി: മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്‌നമാണ് കേരളത്തിനെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ

supreme court

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം 13ലേക്ക് മാറ്റി. കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയും കോടതി തേടിയിട്ടുണ്ട്. കേസ് ഇന്ന് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു ഹാജരായ എ.ജി സുപ്രിം കോടതിയെ അറിയിച്ചത്. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യവുമില്ലെന്നും എജി കോടതിയെ അറിയിച്ചു

ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള നീക്കമാണിത്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും എജി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്‌നമാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം വാദിച്ചു
 

Share this story