കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

supreme court

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. 

അടിയന്തരമായി 26,000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ 13,000 കോടി അനുവദിക്കാമെന്ന കേന്ദ്രനിർദേശം കേരളം തള്ളിയിരുന്നു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേന്ദ്രവും കേരളവും ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ല

അതേസമയം സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായാണ് ഇപ്പോഴും നടക്കുന്നത്.
 

Share this story