കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും ചർച്ച നടത്താൻ സുപ്രീം കോടതിയുടെ നിർദേശം

supreme court

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നൽകിയ ഹർജിയിൽ പ്രധാന നിർദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും ആദ്യം ചർച്ച നടത്തണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. സൗഹാർദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു. ചർച്ചക്ക് തയ്യാറെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു

കേരളാ ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചർച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ട് മണിക്ക് ഇരുവിഭാഗവും നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി അടിയന്തരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ വാദിച്ചു.
 

Share this story