ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

vijendar

ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജെപി ആസ്ഥാനത്ത് എത്തി വിജേന്ദർ സിംഗ് അംഗത്വം സ്വീകരിച്ചത്. 

2019ൽ കോൺഗ്രസിൽ ചേർന്ന വിജേന്ദർ സിംഗ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായാണ് അറിയപ്പെട്ടിരുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു

ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റാണ് ഇത്തവണ വിജേന്ദർ സിംഗ് ആവശ്യപ്പെട്ടത്. എന്നാൽ യുപി മഥുര സീറ്റാണ് കോൺഗ്രസ് നൽകിയത്. ഇതേ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വിജേന്ദർ പാർട്ടി വിട്ടത്
 

Share this story