വീടിന്റെ ടെറസിൽ ഭാര്യക്കൊപ്പം കാമുകൻ; രണ്ട് പേരെയും കൊന്ന് വെട്ടിയെടുത്ത തലകളുമായി ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ

kallakurichi

തമിഴ്‌നാട്ടിൽ ഭാര്യയെയും കാമുകനെയും കൊന്ന് അറുത്തുമാറ്റിയ തലകളുമായി കർഷകൻ പോലീസിൽ എത്തി കീഴടങ്ങി. കള്ളക്കുറിച്ചിയിലാണ് സംഭവം. മലൈക്കോട്ടം സ്വദേശി കൊളഞ്ചിയാണ്(60) ഭാര്യ ലക്ഷ്മിയെയും(47), കാമുകൻ തങ്കരാജിനെയും(55) വെട്ടിക്കൊന്നത്. 

പുലർച്ചെ വീടിന്റെ ടെറസിൽ ലക്ഷ്മിയെയും തങ്കരാജിനെയും കൊളഞ്ചി അത്ര സുഖകരമല്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. പിന്നാലെ ഇരുവരെയും അരിവാള് കൊണ്ട് വെട്ടിക്കൊന്നു. ഇരുവരുടെയും തലകൾ വെട്ടിയെടുത്ത് സഞ്ചിയിലാക്കി മൂന്നര മണിക്കൂറോളം ബസിൽ യാത്ര ചെയ്ത് വെല്ലൂർ സെൻട്രൽ ജയിലിൽ എത്തുകയായിരുന്നു

ജയിൽ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. വെല്ലൂരിൽ അറസ്റ്റിലായ ഇയാളെ പോലീസ് അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു. വീടിന്റെ ടെറസിൽ തലയില്ലാത്ത നിലയിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 

Tags

Share this story