കോഴ ആരോപണം: അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം. ബിജെപി നേതാക്കൾ 25 കോടി രൂപ കോഴ നൽകിയ ആംആദ്മി നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചന്ന് കെജ്രിവാളും ഡൽഹി മന്ത്രി അതിഷിയും ആരോപിച്ചിരുന്നു. ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഡൽഹി കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്റെ വീട്ടിലെത്തിയത്

ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാൾ സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാർട്ടി വിടാൻ ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡൽഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാർട്ടി എംഎൽഎമാരിൽ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോർഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവർ അവകാശപ്പെട്ടിരുന്നു.


 

Share this story