കൈക്കൂലി കേസ്: ഒളിവിൽ പോയ കർണാടകയിലെ ബിജെപി എംഎൽഎക്കായി തെരച്ചിൽ ഊർജിതം

madal

കൈക്കൂലി കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ബിജെപി എംഎൽഎ മദൽ വിരുപാക്ഷപ്പയെ പിടികൂടാൻ തെരച്ചിൽ ഊർജിതമാക്കി ലോകായുക്ത പോലീസ്. എംഎൽഎയെ കണ്ടെത്താൻ 7 സംഘങ്ങളെ നിയോഗിച്ചു. ലോകായുക്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് എംഎൽഎ ഒളിവിൽ പോയത്. ഇതിനിടെ വിരുപാക്ഷപ്പ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

വിരുപാക്ഷപ്പ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതു മുതൽ വൻ അഴിമതി നടന്നുവെന്ന ആരോപണവുമായി തൊഴിലാളി സംഘടനകൾ രംഗത്തുവന്നു. 300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. 

അതേസമയം കൈക്കൂലി കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് വ്യാഴാഴ്ച രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 11 മണി വരെയാണ് ബന്ദ്.
 

Share this story