നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ

brinda

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റ് ഹർജികൾക്കൊപ്പമാകും ബൃന്ദയുടെ പരാതിയും പരിഗണിക്കുക

ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. 

അതേസമയം പരാതികൾ വർധിക്കുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പ്രസംഗം പരിശോധിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ കമ്മീഷൻ നിർദേശം നൽകി.
 

Share this story