ജമ്മു കാശ്മീരിൽ വാഹനം മറിഞ്ഞ് ബി എസ് എഫ് ജവാൻ മരിച്ചു; ആറ് പേർക്ക് പരുക്കേറ്റു

accident

ജമ്മു കാശ്മീരിൽ വാഹനം മറിഞ്ഞ് ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബൽനോയ് മേഖലയിലാണ് അപകടം നടന്നത്.

മലയോര മേഖലയിൽ കൂടി വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടാകാൻ കാരണമായത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Share this story