അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം: ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്

Dron

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുന്നതിനിടയാണ് സുരക്ഷാ സേന ഡ്രോൺ തകർത്തത്. പാക് അതിർത്തിയായ പഞ്ചാബിലെ ടാർൻ തരൺ ഗ്രാമത്തിലാണ് സംഭവം. തരൺ ഗ്രാമത്തിലെ മാരി കാംബൊക്കെ എന്ന കൃഷിയിടത്തിലാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. തുടർന്ന് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും, ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു.

ഡ്രോണിൽ നിന്ന് 523 ഗ്രാം നിരോധിത മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ മാസം പാകിസ്ഥാനിൽ നിന്ന് പഞ്ചാബ് അതിർത്തി വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായിരുന്നു. ശൈത്യകാലമായതിനാൽ രാത്രിയാണ് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അതിർത്തിയിലെ ക്വാഡ്കോപ്റ്റർ റോറൻവാല ഗ്രാമത്തിൽ നിന്നും ഡ്രോൺ പിടികൂടിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അന്ന് സുരക്ഷാസേന സംയുക്ത പരിശോധന നടത്തിയത്.

Share this story