ബജറ്റ് 2024: കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ; 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും

Vande bharath

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു

കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി അറിയിച്ചു. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കി മാറ്റും. മൂന്ന് സാമ്പത്തിക റെയിൽ ഇടനാഴി സ്ഥാപിക്കും. വിമാനത്താവള വികസനം തുടരും. വ്യോമയാന മേഖലയിൽ 570 പുതിയ റൂട്ടുകൾ. ആയിരം പുതിയ വിമാനങ്ങൾ കൂടിയെത്തും.

യുവാക്കളുടെ തൊഴിൽ സാധ്യത ഇരട്ടിയാക്കും. കാർഷിക മേഖലയിൽ സ്വകാര്യ പൊതുനിക്ഷേപം ആരംഭിക്കും. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കും. പിഎം ആവാസ് യോജനയിൽ മൂന്ന് കോടി വീടുകൾ പൂർത്തിയാക്കി. രണ്ട് കോടി വീടുകൾ കൂടി പൂർത്തിയാക്കും. 

ഗർഭിണികൾക്കും ശിശുക്കൾക്കുമായി പുതിയ പദ്ധതി. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി. മത്സ്യ കയറ്റുമതി ഇരട്ടിയാക്കും. എണ്ണക്കുരു ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. ടൂറിസം മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കും. ഇ ബസുകൾ, ഇ കാറുകൾ, ഇ സ്‌കൂട്ടറുകൾ വർധിപ്പിക്കും.
 

Share this story