ഡല്‍ഹിയില്‍ കെട്ടിടം തകർന്നുവീണ് അപകടം; ആറ് മരണം: 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി അപകടം

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ 6 പേർ മരണപ്പെടുകയും 11 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

​ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള 'ഹോസ്റ്റൽ ഡേസ്' (Hostel Daze) എന്ന പേയിംഗ് ഗെസ്റ്റ് (PG) കെട്ടിടമാണ് തകർന്നടിഞ്ഞത്.

​കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ബേസ്‌മെന്റ് നിർമ്മാണവും നടന്നു വരുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​എൻ.ഡി.ആർ.എഫ് (NDRF), ഡൽഹി ഫയർ സർവീസ്, പോലീസ് സംഘങ്ങൾ ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. 

Tags

Share this story