ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
Updated: Sep 6, 2026, 15:13 IST
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് ബഹുനില കെട്ടിടം തകർന്നു വീണു. മൺകൂനയ്ക്കും അവശിഷ്ടങ്ങൾക്കുമിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും ഡൽഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എട്ടോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി അപകടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
