ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിൽ

eswari

സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജിനികാന്തിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റിൽ. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയിൽ നിന്നാണ് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തുരേഖ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തി. 18 വർഷമായി ഐശ്വര്യയുടെ വസതിയിൽ ജോലി ചെയ്തിരുന്നയാളാണ് ഈശ്വരി. വെങ്കിടേശന്റെ സഹായത്തോടെയാണ് ഇവർ ലോക്കറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചത്. 

2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഈ ആഭരണങ്ങൾ ഐശ്വര്യ അവസാനമായി അണിഞ്ഞത്. ഇതിന് ശേഷം കൃപ അപ്പാർട്ട്‌മെന്റിലെ ലോക്കറിൽ ഇവ സൂക്ഷിക്കുകയായിരുന്നു. 2022 ഏപ്രിലിൽ പോയസ് ഗാർഡനിലെ തന്റെ വീട്ടിലേക്ക് ലോക്കർ മാറ്റി. ഈ ഫെബ്രുവരി 10ന് ലോക്കർ തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
 

Share this story