ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; പശു സംരക്ഷകർ കൊന്നതെന്ന് അഭ്യൂഹം

bhwinadi

രാജസ്ഥാനിൽ നിന്നും കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭിവണ്ടിക്ക് സമീപത്തുള്ള വനപ്രദേശത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഭരത്പൂർ ജില്ലയിൽ നിന്നുള്ള നസീർ(25), ജുനൈദ്(35) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ പശു സംരക്ഷകർ എന്നാരോപിക്കപ്പെടുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സ്ഥലത്തെത്തി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനക്കും ശേഷമേ മൃതദേഹങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. 

നസീറിന് ക്രിമിനൽ റെക്കോർഡ് ഇല്ലെങ്കിലും ജുനൈദിനെതിരെ അഞ്ച് പശുക്കടത്ത് കേസുകളുണ്ടെന്ന് ഭരത്പൂർ ഐജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിൽ പശു സംരക്ഷകർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
 

Share this story