മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; 13 പേർ മരിച്ചു, 17 പേർക്ക് പരുക്ക്

guna

മധ്യപ്രദേശിലെ ഗുണയിൽ ബസ് അപകടത്തിൽ 13 പേർ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചാണ് ആളുകൾ മരിച്ചത്. പതിനേഴ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം അപകടത്തിൽപ്പെട്ട ബസ് ബിജെപി നേതാവിന്റേതാണെന്നും ബസിന് ഫിറ്റ്‌നസോ ഇൻഷുറൻസോ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാർ അന്വേഷണം പ്രഹസനമാണെന്നും ഇതുവരെ ആർക്കെതിരെയും നടപടിയുണ്ടായിട്ടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
 

Share this story