ആന്ധ്രയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ആറ് പേർ മരിച്ചു

andra

ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ചിൽക്കലൂരിപേട്ട മണ്ഡലത്തിലെ പരശുറാമിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്

ബട്പല ജില്ലയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ബസ്. കാശി ബ്രഹ്മേശ്വര റാവു, ലക്ഷ്മി, ശ്രീസായി, ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിംഗ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

അപകടത്തിന് പിന്നാലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും രണ്ട് വാഹനങ്ങളും അപ്പോഴേക്കും കത്തിനശിച്ചിരുന്നു. പരുക്കേറ്റവരെ ചിലക്കലൂരിപേട്ടയിെയും ഗുണ്ടൂരിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ബസിൽ 42 പേരാണ് യാത്ര ചെയ്തിരുന്നത്.
 

Share this story