ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബസിന് തീപിടിച്ചു; ഏതാനും മീറ്റർ അകലെ വിമാനവും
Oct 28, 2025, 15:28 IST
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബസിന് തീപിടിച്ചു. ടെർമിനൽ 3ലാണ് സംഭവം. എയർ വിമാനത്തിന് മീറ്ററുകൾക്ക് അകലെ വെച്ചാണ് ബസിന് തീപിടിച്ചത്. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. ബസിൽ നിന്ന് തീ ഉയരുകയും പിന്നാലെ ആളിക്കത്തുകയുമായിരുന്നു. ഉടനെ അഗ്നിരക്ഷാ സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ഗ്രൗണ്ട് സർവീസ് കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യ സാറ്റ്‌സിന് കീഴിലുള്ള ബസിലാണ് തീപിടിത്തമുണ്ടായത്. ഡൽഹി വിമാനത്താവളം അധികൃതർ അപകടത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല
