ആന്ധ്രയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 12 പേർക്ക് ദാരുണാന്ത്യം
Mar 26, 2026, 10:20 IST
ആന്ധ്രപ്രദേശിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 യാത്രക്കാർ മരിച്ചു. ഹൈദരാബാദിൽ നിന്ന് ആന്ധ്രയിലെ മർക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് അപകടം. സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ പല യാത്രക്കാരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
എട്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക
